
| ക്ര.നം | പദ്ധതി | വിശദാംശങ്ങൾ |
|---|---|---|
| 1 | ക്ഷീര സദനം പദ്ധതി | സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്ഷീര കർഷകർക്ക് ഭവന നിർമ്മാണത്തിനായി 6 ലക്ഷം രൂപ ധനസഹായം. |
| 2 | ക്ഷീര സമാശ്വാസം പദ്ധതി |
ക്ഷീര കർഷകർക്ക് മാരക രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി 20,000 രൂപ ധനസഹായം. ക്യാൻസർ രോഗ ചികിത്സയ്ക്കായി 25,000 രൂപ ധനസഹായം. |
| 3 | ക്ഷീര സുകന്യ പദ്ധതി | ക്ഷീര കർഷകരുടെ പെൺകുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഡെപ്പോസിറ്റ് സ്കീം. |
| 4 | ക്ഷീര സുമംഗലി പദ്ധതി | ക്ഷീര കർഷകരുടെ പെൺമക്കൾക്ക് 10,000 രൂപ വിവാഹസമ്മാനം. |
| 5 | സുമനസ്സ് പദ്ധതി | വിധവകളായ ക്ഷീര കർഷകരുടെ പെൺമക്കൾക്ക് 50,000 രൂപ വിവാഹസമ്മാനം. |
| 6 | സായന്തനം പദ്ധതി | 70 വയസ്സിനു മുകളിൽ പ്രായമുള്ള ക്ഷീര കർഷകർക്ക് മെഡിക്കൽ അലവൻസ് ഇനത്തിൽ വർഷത്തിൽ 4,000 രൂപ ധനസഹായം. |
| 7 | ജനനി പദ്ധതി | ക്ഷീര കർഷകരുടെ പ്രസവ ശുശ്രൂഷയ്ക്ക് സഹായമായി 5,000 രൂപ. |
| 8 | ആർദ്രം പദ്ധതി | ക്ഷീര കർഷകരുടെ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് 10,000 രൂപ ധനസഹായം. |
| 9 | പ്രത്യാശ പദ്ധതി | ക്ഷീര കർഷകരുടെ ബുദ്ധി വൈകല്യമുള്ള മക്കൾക്ക് കൈത്താങ്ങായി 25,000 രൂപ ധനസഹായം. |
| 10 | ക്ഷീര കാരുണ്യ ഹസ്ത പദ്ധതി | ടൈപ്പ് 1 പ്രമേഹ രോഗമുള്ള ക്ഷീര കർഷകരുടെ മക്കൾക്ക് ചികിത്സയ്ക്കായി 50,000 രൂപ ധനസഹായം. |
| 11 | ആമ്പ്യൂട്ടേഷൻ സഹായം | ക്ഷീര കർഷകരുടെ കൈ-കാലുകൾ മുറിച്ചു മാറ്റൽ ശസ്ത്രക്രിയയ്ക്കായി 25,000 രൂപ ധനസഹായം. |
| 12 | അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം | ക്ഷീര കർഷകരുടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി 50,000 രൂപ ധനസഹായം. |
| 13 | ക്ഷീര കർഷകരുടെ മക്കൾക്ക് ലാപ്ടോപ് | പ്രൊഫഷണൽ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകൾ പഠിക്കുന്ന ക്ഷീര കർഷകരുടെ മക്കൾക്ക് ലാപ്ടോപ്. |
| 14 | സ്കോളർഷിപ്പ് | ഡെയറി / വെറ്ററിനറി ബിരുദത്തിന് പഠിക്കുന്ന ക്ഷീര കർഷകരുടെ മക്കൾക്ക് പ്രത്യേക സ്കോളർഷിപ്പ്. |
| 15 | റിവോൾവിംഗ് ഫണ്ട് (അടിയന്തിര സാഹചര്യങ്ങൾ) | അടിയന്തിര സാഹചര്യം തരണം ചെയ്യുന്നതിന് ക്ഷീര കർഷകർക്ക് 50,000 രൂപ വരെ പലിശ രഹിത വായ്പ നൽകുന്ന പദ്ധതി. |
| 16 | റിവോൾവിംഗ് ഫണ്ട് (പശുക്കളെ വാങ്ങുന്നതിന്) | ക്ഷീര കർഷകർക്ക് പശുക്കളെ വാങ്ങിക്കുന്നതിനായി 50,000 രൂപ വരെ പലിശ രഹിത വായ്പ നൽകുന്ന പദ്ധതി. |
| 17 | നവയുഗ് പദ്ധതി | ചെറുകിട കർഷകർക്ക് 5 പശുക്കൾ വരെ വാങ്ങുന്നതിനായി ഒരു പശുവിന് 70,000 രൂപ തോതിൽ 3.5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ. |
| 18 | അരുണോദയ പദ്ധതി | കിടാരികളിൽ കൃത്യസമയത്ത് മദിലക്ഷണം കാണിക്കുന്നതിന് സഹായകരമായ മിനറൽ & വൈറ്റമിൻ ബോളസുകൾ. |
| 19 | ആശ്രയ വെറ്ററിനറി മെഡിക്കൽ സ്റ്റോറുകൾ | കുറഞ്ഞ ചിലവിൽ വെറ്ററിനറി മരുന്നുകൾ ലഭ്യമാക്കുന്നതിനായി സൊസൈറ്റികളുമായി സഹകരിച്ച് ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ. |
| 20 | ആയുർവേദ / ഹോമിയോ വെറ്ററിനറി മരുന്നുകൾ | പാർശ്വഫലങ്ങളില്ലാതെ പശുക്കളുടെ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ആയുർവേദ, ഹോമിയോ വെറ്ററിനറി മരുന്നുകളുടെ വിതരണം. |
| 21 | വികേന്ദ്രീകൃത മൃഗചികിത്സാ യൂണിറ്റുകൾ | കർഷകരുടെ വീട്ടുപടിക്കൽ കുറഞ്ഞ ചിലവിൽ മൃഗചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റുകൾ. |
| 22 | കൃത്രിമ ബീജാധാന കേന്ദ്രങ്ങൾ | കൃത്രിമ ബീജാധാന കേന്ദ്രങ്ങൾ വഴി സൗജന്യമായി ബീജമാത്രകൾ വിതരണം ചെയ്യുന്നു. |
| 23 | ക്ഷീര കർഷക പെൻഷൻ സ്കീം | വിൽപന നടത്തുന്ന ഓരോ ലിറ്റർ പാലിന്റെ വിലയിൽ നിന്നും 38 പൈസ ക്ഷീര കർഷകർക്ക് പെൻഷൻ നൽകുന്നതിനായി അടവാക്കുന്നു. |
| ക്ര.നം | ഇനം | ധനസഹായ തുക (രൂപ) |
|---|---|---|
| 1 | ബയോഗ്യാസ് പ്ലാന്റ് നിർമ്മാണത്തിന് | 25,000 |
| 2 | കാലിത്തൊഴുത്ത് നിർമ്മാണത്തിന് | 20,000 |
| 3 | കറവയന്ത്രത്തിന് | 20,000 |
| 4 | റബ്ബർ മാറ്റിന് | 1,250 |
| 5 | ഓട്ടോമാറ്റിക് ഡ്രിങ്കിംഗ് ബൗളിന് | 1,000 |
| 6 | ചാഫ് കട്ടറിന് | 10,000 |
| 7 | സ്ലറി പമ്പിന് | 7,500 |
| 8 | തൊഴുത്തിലെ മെറ്റൽ നെറ്റ് ഫെൻസിംഗിന് | 25,000 |
| 9 | ജനറേറ്ററിന് | 20,000 |
| 10 | പ്രഷർ വാഷറിന് | 5,000 |
| 11 | അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്സിനായി | 2,000 |
| 12 | ചാണക നിർജ്ജലീകരണ ഉപകരണത്തിന് | 10,000 |
| 13 | വീൽ ബാരോയ്ക്ക് | 2,000 |
| ക്ര.നം | പദ്ധതി/ഇനം | വിശദാംശങ്ങൾ |
|---|---|---|
| 1 | കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും ഇൻഷുറൻസ് | ക്ഷീര സംഘം കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും സൗജന്യ ഇൻഷുറൻസ് പരിരക്ഷ. |
| 2 | കെട്ടിട ധനസഹായം | ക്ഷീര സംഘം കെട്ടിട നിർമ്മാണത്തിന് 2.5 ലക്ഷം രൂപ വരെ ധനസഹായം. |
| 3 | കെട്ടിട പുനർനിർമ്മാണ ധനസഹായം | ക്ഷീര സംഘം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 1.5 ലക്ഷം രൂപ വരെ ധനസഹായം. |
| 4 | എം.ബി.ആർ.ടി പരിശോധനാ ഉപകരണങ്ങൾ | ക്ഷീര സംഘങ്ങൾക്ക് എം.ബി.ആർ.ടി പരിശോധനാ ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നതിന് ധനസഹായം. |
| 5 | സി.സി.ടി.വി | ബി.എം.സി സംഘങ്ങൾക്ക് സി.സി.ടി.വി സ്ഥാപിക്കുന്നതിന് 25,000 രൂപ വരെ ധനസഹായം. |
| 6 | കമ്പ്യൂട്ടർ | ക്ഷീര സംഘങ്ങളിൽ കമ്പ്യൂട്ടർ വാങ്ങി സ്ഥാപിക്കുന്നതിന് 25,000 രൂപ വരെ ധനസഹായം. |
| 7 | ഉപകരണങ്ങൾക്ക് വാർഷിക പരിപാലന കരാർ | ക്ഷീര സംഘങ്ങളിലെ പാൽ പരിശോധനാ ഉപകരണങ്ങൾക്ക് സൗജന്യ വാർഷിക പരിപാലന കരാർ. |
| 8 | ഇ.ടി.പി / ഹീറ്റ് റിക്കവറി യൂണിറ്റ് | ബി.എം.സി സംഘങ്ങൾക്ക് ഇ.ടി.പി നിർമ്മാണത്തിനും ഹീറ്റ് റിക്കവറി യൂണിറ്റ് സ്ഥാപിക്കുന്നതിനും ധനസഹായം. |
| 9 | സെൻട്രിഫ്യൂജ് / പാൽ ക്യാനുകൾ | ക്ഷീര സംഘങ്ങൾക്ക് സെൻട്രിഫ്യൂജിനും പാൽ ക്യാനുകൾക്കും ധനസഹായം. |
| 10 | പെയിന്റിംഗ് ധനസഹായം | ക്ഷീര സംഘം കെട്ടിടത്തിന്റെ പെയിന്റിംഗിന് 25,000 രൂപ വരെ ധനസഹായം. |
| 11 | ഫീഡ് പാലറ്റ് | ക്ഷീര സംഘത്തിന് കാലിത്തീറ്റ സൂക്ഷിക്കുന്നതിനായി ഫീഡ് പാലറ്റ് വാങ്ങുന്നതിന് 75 ശതമാനം ധനസഹായം. |
| 12 | വാട്ടർ പ്യൂരിഫയർ | സംഘത്തിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിന് 50,000 രൂപ വരെ ധനസഹായം. |
| 13 | സ്മാർട്ട് റൂം | സ്മാർട്ട് റൂം സജ്ജീകരിക്കുന്നതിന് 1.5 ലക്ഷം രൂപ വരെ ധനസഹായം. |
| 14 | ഭൂമി വാങ്ങിക്കുന്നതിന് ധനസഹായം | കെട്ടിട നിർമ്മാണത്തിനായി ഭൂമി വാങ്ങിക്കുന്നതിന് 3 ലക്ഷം രൂപ വരെ ധനസഹായം. |
| 15 | പുതിയ ആനന്ദ് മാതൃക ക്ഷീര സംഘങ്ങൾ | ടെസ്റ്റിംഗ് ഉപകരണങ്ങൾ, രജിസ്റ്ററുകൾ, ക്യാനുകൾ, ഓഫീസ് ഫർണിച്ചറുകൾ എന്നിവ വാങ്ങുന്നതിന് 75,000 രൂപ ധനസഹായം. |
| 16 | ജീവനക്കാർക്ക് യൂണിഫോം | ക്ഷീര സംഘം ജീവനക്കാർക്കുള്ള യൂണിഫോമിന് 70 ശതമാനം ധനസഹായം. |
| 17 | ക്ലീനിംഗ് ഏജന്റ് | പാൽ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങൾ വൃത്തിയാക്കുന്നതിനായി ക്ലീനിംഗ് ഏജൻ്റ് വാങ്ങുന്നതിന് ധനസഹായം. |
| 18 | വാട്ടർ ടെസ്റ്റിംഗ് | ക്ഷീര സംഘങ്ങൾക്ക് വാട്ടർ ടെസ്റ്റിംഗിന് ധനസഹായം. |
| 19 | മസ്ലിൻ ക്ലോത്ത് | ക്ഷീര സംഘങ്ങൾക്ക് മസ്ലിൻ ക്ലോത്ത് വാങ്ങുന്നതിന് ധനസഹായം. |
| 20 | ജീവനക്കാർക്ക് വാർഷിക ഗ്രാന്റ് | ISO ബി.എം.സി സംഘങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക വാർഷിക ഗ്രാന്റ്. |
| 21 | മാനേജ്മെന്റ് ഗ്രാന്റ് | ക്ഷീര സംഘങ്ങൾക്ക് മാനേജ്മെന്റ് ഗ്രാന്റും, സംഘം ജീവനക്കാർക്ക് കൈകാര്യച്ചെലവും. |
| 22 | “ജീവൻ” പദ്ധതി | പാൽ സംഭരണം കുറവുള്ള ക്ഷീര സംഘങ്ങൾക്ക് പ്രതിമാസം 2,500 രൂപ വീതം മാനേജ്മെന്റ് ഗ്രാന്റ്. |
| 23 | “പ്രൊഡക്റ്റ് ജീവൻ” പദ്ധതി | പാൽ സംഭരണം കുറവുള്ള ക്ഷീര സംഘങ്ങളിൽ മിൽമ ഉൽപ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് മാനേജ്മെന്റ് ഗ്രാന്റ്. |
| 24 | “നവ ജീവൻ” പദ്ധതി | പുതിയതായി ആരംഭിക്കുന്ന ക്ഷീര സംഘങ്ങൾക്ക് പ്രതിമാസം 2,000 രൂപ വീതം മാനേജ്മെന്റ് ഗ്രാന്റ് നൽകുന്നു. |
| 25 | കിണർ / കുഴൽ കിണർ | ക്ഷീര സംഘങ്ങളിൽ കിണർ / കുഴൽ കിണർ നിർമ്മിക്കുന്നതിന് 75,000 രൂപ ധനസഹായം. |
| 26 | പശുക്കളെ കൊണ്ടുവരുന്നതിനുള്ള യാത്രാ ചെലവ് | അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ പശുക്കളെ കൊണ്ടുവരുന്നതിനുള്ള യാത്രാ ചെലവായി 5,000 രൂപ നൽകുന്നു. |
| 27 | വിരമിക്കൽ ആനുകൂല്യങ്ങൾക്ക് വായ്പ | വിരമിക്കുന്ന ക്ഷീര സംഘം ജീവനക്കാർക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകുന്നതിനായി 3 ലക്ഷം രൂപ വരെ പലിശരഹിത വായ്പ. |