
മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ ലിമിറ്റഡ് (MRCMPU Ltd.) ന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം മലബാറിലെ പാല്‍ ഉദ്പാദകരെയും ലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളേയും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. മികച്ച വിതരണ ശൃംഖലയുടെ സഹായത്തോടെ, യൂണിയന്‍ ഉയര്‍ന്ന നിലവാരമുള്ള മില്‍മ പാലും, പാല്‍ ഉല്‍പ്പന്നങ്ങളും സമയബന്ധിതമായി വിപണിയില്‍ എത്തിക്കുന്നതു ഉറപ്പാക്കുന്നു.
ഓരോ തുള്ളി മില്‍മ പാലും ഉപഭോക്താക്കളിലേക്ക് അതിന്‍റെ തനിമ ഒട്ടും ചോരാതെ സുരക്ഷിതമായും എത്തിക്കുന്നതിന് കാര്യക്ഷമമായ ശീത ശൃംഖല (Cold Chain) സംവിധാനം ഉറപ്പാക്കപ്പെട്ടിരിക്കുന്നു. ഗ്രാമ തലത്തില്‍ സഹകരണ ക്ഷീര സംഘങ്ങള്‍ വഴി സ്വീകരിക്കുന്ന പാല്‍ പ്രോസസ്സിംഗിനായി ഡെയറികളില്‍ എത്തിച്ച് സംസ്കരണ പ്രക്രിയകളിലൂടെ പാലും പാല്‍ ഉല്‍പ്പന്നങ്ങളുമാക്കി കര്‍ശനമായ താപനില നിയന്ത്രണത്തിലൂടെ കൈകാര്യം ചെയ്യപ്പെടുന്നു. ഇതിലൂടെ പാലിന്‍റെ സ്വഭാവിക ഗുണനിലവാരവും പുതുമയും നിലനിര്‍ത്തുന്നു. ഏകോപിതമായ ശീത ശൃംഖലാ വിതരണ സംവിധാനം പാലിന്‍റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും മുഴുവന്‍ സമയ ലഭ്യത ഉറപ്പാക്കുന്നു.
യൂണിയന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രം ഉപഭോക്തൃവിശ്വാസം, ഉല്‍പ്പന്നഗുണനിലവാരം, ബ്രാന്‍ഡ് മൂല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മില്‍മ ശുദ്ധിയുടെയും വിശ്വാസത്തിന്‍റെയും പ്രതീകമായി ഓരോ ഉപഭോക്താവിന്‍റെയും മനസ്സില്‍ തുടരുകയാണ്. മാര്‍ക്കറ്റിംഗ് വിഭാഗം പാലിന്‍റെയും മൂല്യവര്‍ദ്ധിത പാല്‍ ഉല്‍പ്പന്നങ്ങളായ തൈര്, വെണ്ണ, നെയ്യ്, പനീര്‍, ഐസ്ക്രീം, ഫ്ളേവേര്‍ഡ് മില്‍ക്ക് തുടങ്ങിയവയുടെ വിപണി വികസനത്തിനും വില്‍പ്പന പ്രോത്സാഹനത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
പ്രതിബദ്ധരായ മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകള്‍, ഡിപ്പോ മാനേജര്‍മാര്‍, വിതരണക്കാര്‍, സെയില്‍സ് എക്സിക്യൂട്ടീവുകള്‍ എന്നിവരടങ്ങിയ സംഘം വിപണിയിലെ മില്‍മ ഉല്‍പ്പന്നങ്ങളുടെ സാന്നിധ്യവും ഉപഭോക്തൃ സംതൃപ്തിയും തുടര്‍ച്ചയായി മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നു. ഉപഭോക്തൃ സംതൃപ്തി എപ്പോഴും നമ്മുടെ മുന്‍ഗണനയാണ്. ഉപഭോക്താക്കളുടെ പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വേഗത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായി മേഖലാ യൂണിയന്‍ മുഴുവന്‍ സമയ കസ്റ്റമര്‍ കെയര്‍ ടോള്‍ ഫ്രീ നമ്പര്‍ -18008890230 വഴി നിരന്തരമായ സഹായം നല്‍കുന്നു.
പ്രമോഷണല്‍ കാമ്പയിനുകള്‍, പ്രദര്‍ശനങ്ങളില്‍ പങ്കാളിത്തം, മോഡേണ്‍ ട്രേഡ് ബന്ധങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ പദ്ധതികള്‍ മുഖേന മില്‍മയുടെ ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു.
യൂണിയന്‍, വിപണിയിലെ നിരന്തര പഠനത്തിനും ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണത്തിനും പ്രാധാന്യം നല്‍കുന്നു. ഉപഭോക്തൃ താല്പര്യങ്ങള്‍ തിരിച്ചറിയാനും, പുതിയ വിപണി അവസരങ്ങള്‍ അന്വേഷിക്കാനും സേവന കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. സ്കൂള്‍ കോളേജ് അവബോധ പരിപാടികള്‍, സാമൂഹിക ഇടപെടലുകള്‍, ഗ്രാമീണ വിപണി വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്.
ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും ഉപഭോക്തൃ വിശ്വാസത്തിനും പ്രതിബദ്ധമായി മേഖലാ യൂണിയന്‍ ദിവസേന ക്ഷീരസംഘങ്ങള്‍ വഴി ക്ഷീരകര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിച്ച് സംസ്കരണം ചെയ്ത് ഉപഭോക്താക്കളുടെ വീടുകളിലേക്ക് പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളായി എത്തിച്ചുകൊണ്ട് ഉപഭോകതൃ സംതൃപ്തി ഉറപ്പുവരുത്തുന്നു.
മേഖലാ യൂണിയന്‍റെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ പാല്‍ ഉല്‍പ്പാദകര്‍ക്ക് ന്യായമായ പാല്‍വില ഉറപ്പാക്കുകയും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും പോഷകസമൃദ്ധമായ പാലും പാല്‍ ഉല്‍പ്പന്നങ്ങളും നല്‍കുകയും ചെയ്യുന്ന ദൗത്യത്തിന്‍റെ ഭാഗമായി മുന്നേറുകയാണ്- ഗ്രാമ നഗര സമ്പദ്വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിനുള്ള കണ്ണിയായി പ്രവര്‍ത്തിച്ചു വരുന്നു.