കേരളത്തിലെ ആറ് വടക്കന്‍ ജില്ലകളിലെ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) ഗ്രാമീണ ക്ഷീരോല്പാദക സഹകരണ സംഘങ്ങളുടെ കേന്ദ്ര സ്ഥാപനമാണ് മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയൻ. ക്ഷീര കര്‍ഷകരാണ് ഇതിന്റെ ഉടമസ്ഥര്‍. ഗുജറാത്തിലെ ആനന്ദിലുള്ള 'അമൂലി'ന്റെ മാതൃകയിലുള്ള സ്ഥാപനമാണിത്. സഹോദര സ്ഥാപനങ്ങളായ എറണാകുളം, തിരുവനന്തപുരം യൂണിയനുകളെപ്പോലെ മലബാര്‍ ക്ഷീരോല്പാദക യൂണിയനും 'മില്‍മ' എന്ന വ്യാപാര നാമത്തില്‍ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ആസ്ഥാനം: കോഴിക്കോട് (കുന്ദമംഗലം).
തുടർന്ന് വായിക്കൂ